
മമ്പാട് പ്രശാന്തിതീരം വാതകശ്മശാനം പ്രവർത്തനം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ മമ്പാട് പ്രശാന്തിതീരം വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു. പാമ്പാടി ഐവർമഠം കൃഷ്ണപ്രസാദ് വാരിയരുടെ നേതൃത്വത്തിലാണു പ്രവർത്തനം തുടങ്ങുന്നത്. ഒരു കോടി രൂപ ചെലവഴിച്ചാണു കിഴക്കഞ്ചേരി പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നു നിർമാണം പൂർത്തീകരിച്ചത്. 40 ശതമാനം തുക ജില്ലാ പഞ്ചായത്തും ബാക്കി തുക ഗ്രാമ പഞ്ചായത്തുമാണു വഹിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിരുന്നില്ല. പഞ്ചായത്ത് മുൻകയ്യെടുത്താണ് ഐവർമഠത്തിനു ചുമതല കൈമാറിയത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു പ്രവർത്തന സമയം. മൃതദേഹം ദഹിപ്പിക്കാൻ 3000 രൂപയാണു നിരക്ക്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം സഹിതം എത്തണമെന്നു പഞ്ചായത്ത് അധ്യക്ഷ കവിത മാധവൻ പറഞ്ഞു. വിവരങ്ങൾക്ക് 9633004417, 8281 323184 നമ്പറിൽ ബന്ധപ്പെടുക.