
മലപ്പുറം ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് അവധി.
അധ്യാപക ഒഴിവ്
∙ കുറുക ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ, ഫുൾടൈം മീനിയൽ തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം 4ന് രാവിലെ 10.30ന്. 9645457065.
കുറ്റിപ്പുറം∙ വിവിഎയുപി സ്കൂളിൽ 2 എൽപിഎസ്ടി ഒഴിവുകളിലേക്കുള്ള അഭിമുഖം 5ന് രാവിലെ 10ന് കുറ്റിപ്പുറം ഉപജില്ലാ ഓഫിസിൽ നടക്കും.
കുറ്റിപ്പുറം∙ എടയൂർ എച്ച്എഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള അഭിമുഖം 5ന് രാവിലെ 11ന് കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും.
∙ വണ്ടൂർ ഗവ. വിഎംസിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന്.
വിഎച്ച്എസ്ഇ അധ്യാപകർ
∙ കൊണ്ടോട്ടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷനൽ എംആർആർടിവി (എസ്എൽടി) തസ്തികയിലേക്കുള്ള അഭിമുഖം 8ന് രാവിലെ 11ന്. യോഗ്യത: ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ.
സ്പോർട്സ് ക്വോട്ട
∙ കുണ്ടൂർ പിഎംഎസ്ടി കോളജിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകളിലേക്ക് സ്പോർട്സ് ക്വോട്ട സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ 8ന് വൈകിട്ട് 3ന് മുൻപായി കോളജ് ഓഫിസുമായി ബന്ധപ്പെടുക. 0494 2483037, 9447432045.
അദാലത്ത് നാളെ
∙ മത്സ്യ ബോർഡ് പദ്ധതികളിൽ അപേക്ഷ നൽകിയിട്ടും ലഭിക്കാത്തവർക്കും നിരസിക്കപ്പെട്ടവർക്കുമായി പരാതി പരിഹാര അദാലത്ത് നാളെ 10.30ന് ഉണ്യാൽ ഫിഷറീസ് ട്രെയ്നിങ് സെന്ററിൽ.
സീറ്റൊഴിവ്
∙ വളാഞ്ചേരി പൂക്കാട്ടിരി സഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 5–ാം സെമസ്റ്റർ ബിഎ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ബിഎ ഇംഗ്ലിഷ്, ബിഎ സോഷ്യൽ വർക്ക്, ബികോം ഫിനാൻസ്, ബികോം സിഎ, ബിഎ ഇക്കണോമിക്സ്, ബിസിഎ, ബിഎസ്സി സൈക്കോളജി വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. 4ന് അകം ഓഫിസിലെത്തണം. 9645988810.
∙ മമ്പാട് എംഇഎസ് കോളജിൽ ബിഎസ്സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഫുഡ് ടെക്നോളജി, സുവോളജി, ഇന്റഗ്രേറ്റഡ് എംഎസ്സി ബയോളജി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബിബിഎ, എംഎ അറബിക്, എംഎസ്സി മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി, എംഎ ഇക്കണോമിക്സ്, സ്വാശ്രയ കോഴ്സുകളായ ബിഎ മാസ് കമ്യൂണിക്കേഷൻ, ബിഎസ്സി ജിയോളജി, ബിവോക് ഫുഡ് ടെക്നോളജി, വിഷ്വൽ കമ്യൂണിക്കേഷൻ, ടൂറിസം ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്, ന്യൂട്രിഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ്, എംഎസ്സി ഫുഡ് ടെക്നോളജി, എംഎ ഇംഗ്ലിഷ് എന്നീ കോഴ്സുകളിൽ എസ്സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. നാളെ രാവിലെ 10.30ന്ഓഫിസിൽ എത്തണം. 9495290001.
തേക്കിൻ തൈ
∙ നിലമ്പൂർ വനം സൗത്ത് ഡിവിഷൻ ഓഫിസ്, കരുളായി റേഞ്ച് ഓഫിസ്, പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തേക്കിൻ സ്റ്റംപുകൾ വിതരണത്തിന്. 8848590532, 8547602305.
വൈദ്യുതിമുടക്കം
∙ പൂക്കോട്ടുംപാടം സെക്ഷനിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ടികെ കോളനി, പൂന്തോട്ടക്കടവ് എന്നിവിടങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മമ്പാട്ടുമൂല, താൾക്കണ്ടി, വെണ്ണീറാംപൊയിൽ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
ഹെൽത്ത് വർക്കർ
∙ പോരൂർ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (എംപിഎച്ച്ഡബ്ല്യുഡി) നിയമനത്തിനുള്ള അഭിമുഖം 8ന് ഉച്ചയ്ക്ക് 2ന്. 9539880534.
ഫാർമസിസ്റ്റ്
∙ ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, പാലിയേറ്റീവ് നഴ്സ് തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം നാളെ 2നു പഞ്ചായത്ത് ഓഫിസിൽ.
അദാലത്ത് നാളെ
∙ മത്സ്യ ബോർഡ് പദ്ധതികളിൽ അപേക്ഷ നൽകിയിട്ടും ലഭിക്കാത്തവർക്കും നിരസിക്കപ്പെട്ടവർക്കുമായി പരാതി പരിഹാര അദാലത്ത് നാളെ 10.30ന് ഉണ്യാൽ ഫിഷറീസ് ട്രെയ്നിങ് സെന്ററിൽ.