
സ്വന്തം ലേഖിക
തിരുവനന്തപുരം: വലിയ ദുരിതം വിതച്ച കോവിഡ് തരംഗങ്ങള്‍ക്ക് ഒടുവില്‍ കേരളം ആദ്യമായി കോവിഡ് കേസുകളില്‍ പൂജ്യം തൊട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തില്‍ പുതുതായി ഒറ്റ കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ കേരളത്തില്‍ 1033 ആക്റ്റീവ് കോവിഡ് രോഗികള്‍ കൂടിയാണ് ഉള്ളത്.
കൊവിൻ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഇവര്‍ ഡേറ്റ ആര്‍ക്കും വില്പന നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൊവിൻ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടര്‍ എമര്‍ജൻസി റസ്പോണ്‍സ് ടീമിനായിരുന്നു അന്വേഷണ ചുമതല.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]