
‘സ്വർണം വെറും ആഭരണം അല്ല, എക്കാലത്തെയും സമ്പാദ്യം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി∙ സ്വർണം ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കും ഉള്ള സമ്പാദ്യം കൂടിയാണെന്ന് സ്വർണം സമ്പാദ്യ പദ്ധതികളെക്കുറിച്ച് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. മലയാള മനോരമ സമ്പാദ്യം മാസികയും, ഡി.എസ്.പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയറിന്റെ ഭാഗമായി സ്വർണം സമ്പാദ്യ പദ്ധതികളെക്കുറിച്ച് സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വർണം വെള്ളി നിക്ഷേപ സാധ്യതകൾ’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ പുതിയ തലമുറ, പാരമ്പര്യ നിക്ഷേപങ്ങളെ അപേക്ഷിച്ചു ഗോൾഡ് ഇ ടി എഫ് മാർഗ്ഗത്തിലൂടെയാണ് നിക്ഷേപങ്ങളിലേക്ക് പുതിയ പ്രവണതയാണെന്ന് ഡി. എസ്.പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഹെഡ് ഡിസ്ട്രിബ്യൂഷൻ) അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് പി. രാകേഷ് പറഞ്ഞു
അങ്കമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന സെമിനാറിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. ഡി. എസ്.പി അസറ്റ് മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ മാനേജർ, ഡിസ്ട്രിബ്യൂഷൻ (കൊച്ചി) മുഹമ്മദ് ബുസാരി, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സി.വി. കൃഷ്ണദാസ്, സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി. കെ. അയമ ഹാജി, വർക്കിങ് ജനറൽസെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡൻറ്മാരായ സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, രത്നകലാരത്നാകരൻ, ഫൈസൽ അമീൻ, അബ്ദുൽ അസീസ് എർബാദ്, നവാസ് പുത്തൻവീട്, അബ്ദുൽ റഹ്മാൻ ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എസ്. പളനി, എൻ. ടി. കെ. ബാപ്പു, ടി. വി. മനോജ് കുമാർ, അഹമ്മദ് പൂവിൽ, എം.സി. ദിനേശൻ, നിതിൻ തോമസ്, അരുൺ മല്ലർ, സി. എച്ച്. ഇസ്മായിൽ, സംസ്ഥാന സെക്രട്ടറി വീ. ഗോപി, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വികെ മനോജ് എന്നിവർ പ്രസംഗിച്ചു.