
കോഴിക്കോട് ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8–12: തിരുവമ്പാടി പാറത്തോട്, അരിപ്പാറ.
∙ 10 – 4: എലന്തുകടവ്, മാവാതുക്കൽ, പുല്ലൂരാംപാറ മില്ല്.
അധ്യാപക ഒഴിവ്
വടകര∙ മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം ജൂനിയർ ബോട്ടണി അധ്യാപക കൂടിക്കാഴ്ച ഇന്ന് 10 ന്.
വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ കൂടിക്കാഴ്ച– മാത്തമാറ്റിക്സ് 3ന് 10 ന്, ഫിസിക്സ് 4ന് 10ന്, കെമിസ്ട്രി 5ന് 10ന്, ഫിസിക്കൽ എജ്യുക്കേഷൻ (പാർട്ട് ടൈം) 7ന് 10ന്.
വടകര∙ മടപ്പള്ളി ഗവ. കോളജിൽ അറബിക്, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപക കൂടിക്കാഴ്ച 3 ന് 10ന്.
പാർട്ട് ടൈം ഡിപ്ലോമ പ്രവേശനം
കോഴിക്കോട്∙ ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ഈ വർഷം പാർട്ട് ടൈം ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിച്ചവർ 3 നു രാവിലെ 10 നു കോളജ് ഓഫിസിൽ എത്തണം.
സംവരണ സീറ്റ് ഒഴിവ്
വാഴയൂർ ∙ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ബിരുദ കോഴ്സുകളിൽ എസ്സി, എസ്ടി ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 2നു വൈകിട്ട് 4ന് മുൻപ് കോളജിൽ എത്തണം. 0483 2880000.
നിയമനം 7ന്
പേരാമ്പ്ര∙ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി താൽക്കാലിക അധ്യാപക നിയമനത്തിന് 7ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
സ്പോട് അഡ്മിഷൻ ഇന്ന്
കൊടുവള്ളി∙ കെഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്പോട് അഡ്മിഷൻ നടത്തുന്നു. അഭിമുഖം ഇന്നു രാവിലെ 10ന്.