
ഷാനവാസ് പോങ്ങനാടിന് രജതശ്രീ പുരസ്കാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കലാകേരളം മാസികയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ രജതശ്രീ സാഹിത്യ പുരസ്കാരത്തിന് ഷാനവാസ് പോങ്ങനാടിന്റെ ‘ഗന്ധയാമിനി’ എന്ന നോവല്‍ അര്‍ഹമായി. 25,000 രൂപയും ബിജു ചാത്തന്നൂര്‍ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. സ്വാമി വീരേശ്വരാനന്ദ കണ്‍വീനറും ഗിരിജാ സേതുനാഥ്, കെ.എ.ബാഹുലേയന്, മണികണ്ഠന് പള്ളിക്കല്‍, ഷിനു ബി. കൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
ചരിത്രവും രാഷ്ട്രീയവും ആത്മസംഘര്‍ഷങ്ങളും ത്രിമാനഭാവം പകരുന്ന നോവലാണ് ഗന്ധയാമിനി. കലാകേരളം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് മാസികയുടെ മാനേജിങ് എഡിറ്റര്‍ ഷിനു ബി. കൃഷ്ണന്, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ അറിയിച്ചു.
ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന ഷാനവാസ് പോങ്ങനാട് നോവല്‍, ഓര്‍മക്കുറിപ്പുകള്‍, ബാലസാഹിത്യം എന്നിവയിലായി പതിനൊന്നോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കാന്‍സര്‍ അതിജീവനത്തിന്റെ അനുഭവക്കുറിപ്പായ ഉച്ചമരപ്പച്ച ‘ബ്ലൂംസ് ഓഫ് റെജുവിനേഷന്‍’ എന്ന പേരില്‍ ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചു. നിലംതൊട്ടനക്ഷത്രങ്ങള്, കിളിക്കാറ്റ്, മഷിചരിഞ്ഞ ആകാശം, പച്ചകുത്തിയ നിലങ്ങള്‍, കടല്പ്പൂവിതകളുകള് എന്നിവ പ്രധാന കൃതികള്‍. കിളിക്കാറ്റ് നോവല്‍ കുട്ടികളുടെ ചലച്ചിത്രമായിട്ടുണ്ട്.