
ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജറുസലം∙ പടിഞ്ഞാറൻ കടൽത്തീര കഫേയിൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. പ്രദേശവാസികളും ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവർത്തകരും സ്ഥിരമായി വരുന്ന കഫേയാണിത്. ബീച്ചിനോട് ചേർന്നുള്ള കൂടാരങ്ങൾ ഉൾക്കൊള്ളുന്ന തുറന്ന സ്ഥലത്തുനിന്ന് 20 മൃതദേഹങ്ങൾ കണ്ടെടുത്തതായും ഡസൻ കണക്കിനുപേർക്ക് പരുക്കേറ്റതായും ബിബിസി റിപ്പോർട്ടു ചെയ്തു.
സ്ഥലത്ത് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. ഇന്റർനെറ്റ് ഉപയോഗിക്കാനായി കഫേയിലേക്ക് പോകുമ്പോളാണ് ഒരു വലിയ സ്ഫോടനമുണ്ടായതെന്ന് പ്രാദേശിക പ്രൊഡക്ഷൻ കമ്പനിയിലെ ക്യാമറാമാൻ അസീസ് അൽ അഫീഫി ബിബിസിയോട് പറഞ്ഞു. സ്ഥലത്തെ ദൃശ്യങ്ങൾ ഭീകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കടൽത്തീരത്ത് ഇന്റർനെറ്റ് സൗകര്യവും ഇരിപ്പിടവും ജോലി ചെയ്യാനുള്ള സ്ഥലവും നൽകുന്ന കഫേയിലാണ് ആക്രമണം നടന്നത്. ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഇസ്രയേൽ ഗാസ മുനമ്പിലുടനീളം രാത്രിയിൽ വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. നൂറുകണക്കിന് പലസ്തീൻ കുടുംബങ്ങൾ പലായനം ചെയ്തതായി ദൃക്സാക്ഷികൾ ബിബിസിയോട് പറഞ്ഞു.