‘റവാഡയുടെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിൽ; വിശദീകരിക്കേണ്ടത് സർക്കാർ, രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല’
പാലക്കാട് ∙ എല്ലാവർക്കും നീതി ഉറപ്പാക്കുന്ന പൊലീസ് സംവിധാനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ബാക്കിയെല്ലാം സർക്കാരാണ് തീരുമാനിക്കുന്നതെന്നും പി.
ജയരാജൻ. റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ച മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട
കാര്യമല്ല. സർക്കാരിനു മുന്നിൽ വന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.
അക്കാര്യം വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി.ജയരാജൻ പറഞ്ഞു.
Also Read
‘‘പല ഉദ്യോഗസ്ഥരും പല ഘട്ടത്തിലും സിപിഎമ്മിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സർക്കാരിനു മുന്നിൽ വന്ന മറ്റൊരു പേരായ നിഥിൻ അഗർവാളിനെതിരെ സിപിഎം പരാതി നൽകിയിരുന്നു. സിപിഎം – ആർഎസ്എസ് സംഘർഷമുണ്ടായിരുന്ന സമയത്ത്, സിപിഎമ്മിന്റെ ഇപ്പോഴത്തെ തലശ്ശേരി ഏരിയ സെക്രട്ടറി എം.സുകുമാരനെ ലോക്കപ്പിൽ ഭീകരമായി തല്ലിച്ചതച്ച കേസിൽ നിഥിൻ അഗർവാൾ പ്രതിയായിരുന്നു.
അതിനെതിരെ പാർട്ടി അന്ന് പരാതി നൽകി. അന്നത്തെ സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചു.
ഇന്ന് യോഗ്യതയുടെ അടിസ്ഥാനത്തിൽ മൂന്നു പേരുകൾ സർക്കാരിന്റെ മുന്നിൽ വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്.’’ – പി.ജയരാജൻ പറഞ്ഞു.
Also Read
‘‘ചുമതല നിർവഹിക്കാൻ ആരാണ് യോഗ്യനെന്ന് സർക്കാർ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലത്ത് പൊലീസുകാർക്ക് നിർദേശം നൽകാൻ സിപിഎമ്മിനാകില്ല. പാർട്ടി ഭരണം എന്ന് പണ്ട് ആരോപണമുയർന്നിരുന്നു.
ചുമതലയേറ്റതിനു ശേഷം റവാഡ എടുക്കുന്ന നടപടികളെക്കുറിച്ച് അതിനു ശേഷം പറയാം.’’ – പി.ജയരാജൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

