‘പ്രധാനമന്ത്രിയുടെ പേര് മറന്നു, ദേശീയഗാനം അറിയില്ല, മാധ്യമങ്ങളെ കാണില്ല; നരേന്ദ്ര മോദിയും അമിത് ഷായും ഇത് ശ്രദ്ധിക്കുന്നില്ലേ ?’
പട്ന ∙ ബിഹാറിലെ 60 ശതമാനത്തിലധികം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിനു ശേഷം നിതീഷ് കുമാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകില്ലെന്നും ജൻസൂരജ് പാർട്ടി നേതാവും മുൻ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെ പ്രവചനം. ‘‘അടുത്ത രണ്ട് മാസത്തിനുള്ളിൽ, മാറ്റം ആഗ്രഹിക്കുന്ന 60 ശതമാനത്തിലധികം ആളുകൾ ആർക്ക് വോട്ട് ചെയ്യുമെന്ന് തീരുമാനിക്കും.
മുൻപ് തങ്ങളെ നിരാശപ്പെടുത്തിയവർക്ക് അവർ വീണ്ടും വോട്ട് ചെയ്യുമോ ? അവർ അവരെ വിശ്വസിക്കുമോ ? അതോ അവർ ഒരു പുതിയ ബദൽ തിരഞ്ഞെടുക്കുമോ ? എന്തായാലും, നവംബറിനു ശേഷം നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ല. ബിഹാറിന് ഒരു പുതിയ മുഖ്യമന്ത്രി ഉണ്ടാകും’’ – പ്രശാന്ത് കിഷോർ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ ഇക്കാര്യം പറഞ്ഞത്. താനും സംഘവും നടത്തിയ ഒരു സർവേയിലാണ് ബിഹാറിലെ 62 ശതമാനം ആളുകളും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഇപ്പോൾ ഒരേയൊരു ചോദ്യം, അവർ എന്റെ പുതിയ പാർട്ടിക്ക് വോട്ട് ചെയ്യുമോ അതോ ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യുമോയെന്നാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ‘‘ഇപ്പോഴത്തെ ശാരീരിക– മാനസിക അവസ്ഥ വച്ച് നിതീഷ് കുമാറിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ബിഹാറിലെ എല്ലാവർക്കും അറിയാം. ഒരു വേദിയിൽ ഇരിക്കുകയും തന്റെ അടുത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ പേര് മറക്കുകയും ചെയ്യുന്ന ഒരാൾ.
ദേശീയ ഗാനം ആലപിക്കുമ്പോൾ, അത് അറിയാത്ത ഒരാൾ. ഒരു വർഷമായി അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തിട്ടില്ല.
സ്വയം നോക്കാൻ കഴിയാത്ത ഒരാൾ ബിഹാറിനെ എങ്ങനെ പരിപാലിക്കും ? നിങ്ങൾക്കും എനിക്കും ഇത് അറിയാമെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത് ശ്രദ്ധിക്കുന്നില്ലേ ?
Also Read
തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെയെങ്കിലും ഈ ക്രമീകരണം തുടരാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ അദ്ദേഹത്തെ നീക്കം ചെയ്യാത്തതെന്ന് നിങ്ങൾ ചോദിച്ചേക്കാം.
ബിഹാറിൽ സ്വന്തമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പോ ആത്മവിശ്വാസമോ ബിജെപിക്കില്ല എന്നതാണ് ഉത്തരം. മുൻകാലങ്ങളിലും അങ്ങനെ ചെയ്തിട്ടില്ല.
അതിനാൽ, അവർ നിതീഷ് കുമാറിന്റെ ഭാരം വഹിക്കുന്നു’’ – പ്രശാന്ത് കിഷോർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

