ഖമനയി രക്ഷപ്പെട്ടത് ബങ്കറിൽ ഒളിച്ചതിനാൽ; കണ്ണില്‍ പെട്ടിരുന്നെങ്കില്‍ ഇല്ലാതാക്കുമായിരുന്നു: ഇസ്രയേൽ പ്രതിരോധ മന്ത്രി
ടെഹ്റാൻ ∙ ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇല്ലാതാക്കുമായിരുന്നുവെന്നും ഭൂഗർഭ ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇസ്രയേൽ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് പരാമർശം നടത്തിയത്.
‘വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമനയിയ്ക്ക് വ്യക്തമായതിനാൽ ഭൂഗർഭ ബങ്കറിൽ ഒളിച്ചു. കമാൻഡർമാർ ഉൾപ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു.
അതിനാൽ പദ്ധതി നടപ്പായില്ല. സംഘർഷം നീണ്ടുനിന്ന 12 ദിവസത്തിനിടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ ഇല്ലാതാക്കുമായിരുന്നു’ – കാറ്റ്സ് പറഞ്ഞു.
Also Read
ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖമനയി, മകൻ മൊജ്താബ ഉൾപ്പെടെയുള്ള കുടുബാംഗങ്ങൾ വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമനയിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടയുകയായിരുന്നെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

