നേഹ സഹോദരിയെപോലെ..പിന്നെ ഭീഷണി; ടെറസിൽ കടന്നുകയറി യുവാവ്, യുവതിയെ തള്ളിയിട്ടു കൊന്നു
ന്യൂഡൽഹി∙ വീട്ടിൽ കടന്നുകയറിയ യുവാവ് ടെറസിൽനിന്നു യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തി. ജ്യോതി നഗർ സ്വദേശി നേഹ (19) കൊല്ലപ്പെട്ട
കേസിൽ പ്രതി മൊറാദിബാദ് സ്വദേശി തൗഫീഖിനെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു.
Also Read
അഞ്ചാം നിലയിൽനിന്നാണു നേഹയെ തള്ളിയിട്ടത്.
വാട്ടർ കണക്ഷൻ ശരിയാണോ എന്നു പരിശോധിക്കാനാണു നേഹ ടെറസിലേക്ക് പോയത്. പിന്നാലെയെത്തിയ തൗഫീഖ് തർക്കത്തിനുശേഷം നേഹയെ ടെറസിൽനിന്ന് തള്ളിയിടുകയായിരുന്നു.
ബഹളം കേട്ടു നേഹയുടെ പിതാവ് സുരേന്ദർ കുമാർ ഓടിയെത്തിയെങ്കിലും നേഹയെ രക്ഷിക്കാനായില്ല. അയൽക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും തൗഫീഖ് ഓടിരക്ഷപ്പെട്ടു.
Also Read
തൗഫീഖും നേഹയും വർഷങ്ങളായി പരിചയമുള്ളവരാണ്.
തനിക്ക് സഹോദരിയില്ലെന്നും നേഹ സഹോദരിയെ പോലെയാണെന്നുമാണ് തൗഫീഖ് പറഞ്ഞിരുന്നത്. തൗഫീഖിന് സഹോദരിയുണ്ടെന്ന് പിന്നീട് വ്യക്തമായതോടെ നേഹയും കുടുംബവും ഇയാളിൽനിന്ന് അകന്നു.
ഇതോടെ തൗഫീഖ് ഉപദ്രവം ആരംഭിച്ചു. തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കി.
ഒരാഴ്ച മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറഞ്ഞു. അടുത്തിടെയാണ് നേഹയ്ക്ക് ഒരു എണ്ണക്കമ്പനിയിൽ ജോലി ലഭിച്ചത്.
പിതാവിനും പുതിയ ജോലി ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിനിടെയാണു ദുരന്തം സംഭവിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

