‘വിലപേശൽ രാഷ്ട്രീയത്തിനു വഴങ്ങില്ല’: യുഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ അൻവറില്ലെന്ന് സതീശൻ
തിരുവനന്തപുരം∙ വിലപേശല്‍ രാഷ്ട്രീയത്തിനു വഴങ്ങാന്‍ കഴിയില്ലെന്നും പി.വി.അന്‍വറിനു മുന്നില്‍ വാതിലടയ്ക്കാനുള്ള തീരുമാനമെടുത്തത് യുഡിഎഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അന്‍വറിനെ ആരും ചവിട്ടിപ്പുറത്താക്കിയതല്ല.
തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും അന്‍വര്‍ എനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്നു. ഒരക്ഷരം പോലും ഞാനോ യുഡിഎഫ് നേതാക്കളോ തിരിച്ചു പറഞ്ഞില്ല.
യുഡിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സതീശൻ പറഞ്ഞു.
Also Read
യുഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ നിലവില്‍ അന്‍വറില്ല.
അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടെന്നത് യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമാണ്. ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് അന്‍വറിന്റെ കാര്യം പുനഃപരിശോധിക്കുമെന്നും സതീശന് പറഞ്ഞു.
Also Read
അന്‍വറിന്റെ കാര്യത്തില്‍ തിടുക്കം വേണ്ടെന്നും വിശദ കൂടിയാലോചകള്‍ക്കു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നുമാണു ഘടകകക്ഷികളുടെയും നിലപാട്. അന്‍വറിനെ ഒപ്പംകൂട്ടുന്നത് ഭാവിയില്‍ തലവേദനയാകുമെന്ന് ഘടകകക്ഷി നേതാക്കളില്‍ ചിലര്‍ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്.
നിലമ്പൂര്‍ പ്രചാരണത്തിലുടനീളം കോണ്‍ഗ്രസിനെയും മുന്നണിയെയും കടന്നാക്രമിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ അന്‍വറിനെ ഒപ്പം ചേര്‍ക്കുന്നത് യുഡിഎഫ് പ്രവര്‍ത്തകരുടെ അമര്ഷത്തിനിടയാക്കുമെന്നും നേതൃത്വം കരുതുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

