‘ഓഫിസില്‍ ഇരുന്നുള്ള കളി ഇനി വേണ്ട; പരമാവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്ക് പോകണം’
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ പരമാവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്കു പോകണമെന്നും ഓഫിസില്‍ ഇരുന്നുള്ള കളി ഇനി വേണ്ടെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്. ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പാക്കിയതോടെ സര്‍വീസ് റദ്ദാക്കല്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Also Read
അധികമായി 100 വണ്ടികള്‍ ഓടുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ജീവനക്കാരെ ഓഫിസ് ജോലിയിലേക്കു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാറ്റുന്നുണ്ട്. ജീവനക്കാരുടെ പേരിലുള്ള ചെറിയ കുറ്റകൃത്യങ്ങൾ നടപടിയെടുത്ത് അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും.
കെഎസ്ആര്‍ടിസി ചലോ അപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ യാത്രക്കാര്‍ക്കു എല്ലാ വിവരങ്ങളും ലഭിക്കും. എന്‍ക്വയറി കൗണ്ടറുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read
കെഎസ്ആര്‍ടിസി കാര്‍ഡിന് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്.
എണ്‍പതിനായിരത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. സമാനമായി കുട്ടികള്‍ക്കുളള പുതിയ ഡിജിറ്റല്‍ കണ്സഷന് കാര്‍ഡ് നടപ്പാക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
‘‘ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുളള കുട്ടികള്‍ക്കു കാര്‍ഡ് നല്‍കും. 110 രൂപയാണു വാര്‍ഷിക ചെലവ്.
മാസത്തില്‍ 25 ദിവസം നിശ്ചിത റൂട്ടുകളില്‍ സഞ്ചരിക്കാം. പഴഞ്ചന്‍ ലാന്‍ഡ് ഫോണുകള്‍ മാറ്റി എല്ലാ ഡിപ്പോകളിലും പതിയ മൊബൈല്‍ ഫോണുകളും നല്‍കും.
സ്മാര്‍ട്ട് ഫോണുകളായതിനാല്‍ വാട്സാപ്പ് വഴിയും പരാതികള്‍ കൈമാറാം’’– മന്ത്രി വിശദീകരിച്ചു.
Also Read
ഭാവിയില്‍ ബസുകളുടെ ഷെഡ്യൂള്‍ തീരുമാനിക്കുന്നത് എഐ ആയിരിക്കും.
ഇതിനായി സോഫ്റ്റ്വെയര് നിര്‍മിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരില്ലാത്ത സമയത്ത് ബസ് ഓടാതെ മാറ്റിയിടുന്ന അവസ്ഥയുണ്ടാകും.
ജീവനക്കാര്‍ക്കു ശമ്പളം നല്കിയാലും യാത്രക്കാരില്ലാത്ത സമയത്ത് ബസ് ഓടാതിരിക്കുന്നതാണു ലാഭമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

