ആഗ്രഹം നടപ്പായാല്‍ ക്ഷേത്രത്തില്‍ ആടിനെ ബലി നല്‍കാമെന്നു ബാഗര്‍ സായ് നേരത്തെ വഴിപാട് നേര്‍ന്നിരുന്നു. ഇതുപ്രകാരം നാട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച മദൻപുര് ഗ്രാമത്തിലെ ഖൊപ ധാമിലെത്തി സുരാജ്പൂര് (ഛത്തീസ്ഗഡ്): ആഗ്രഹം സഫലമായതിന് വഴിപാടായി ആടിനെ ബലികഴിപ്പിച്ചയാള്ക്ക് അതേ ആടിന്റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം.
ഛത്തീസ്ഗഡിലെ സുരാജ്പൂര് ജില്ലയിലെ ബഗര്‍ സായി എന്ന അൻപത്കാരനാണ് ഇത്തരത്തില്‍ മരണം സംഭവിച്ചത്. ആഗ്രഹം നടപ്പായാല്‍ ക്ഷേത്രത്തില്‍ ആടിനെ ബലി നല്‍കാമെന്നു ബാഗര്‍ സായ് നേരത്തെ വഴിപാട് നേര്‍ന്നിരുന്നു.
ഇതുപ്രകാരം നാട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച മദൻപുര് ഗ്രാമത്തിലെ ഖൊപ ധാമിലെത്തി. പൂജാകര്മത്തിനിടെ ആടിനെ ബലി നല്കി.
ഈ ആടിന്റെ ഇറച്ചി ഗ്രാമീണര്‍ പാകം ചെയ്തു. പ്രസാദമായ ആട്ടിറച്ചി കഴിക്കാനായി ബാഗര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തിരുന്നു.
ഏവരും ചേര്‍ന്നു മാംസം കഴിക്കുന്നതിനിടെ ആടിന്റെ ഒരു കണ്ണ് ബാഗറിന്റെ തൊണ്ടയില്‍ കുടുങ്ങി. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട
ബാഗറിനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് അറിയിച്ചു. The post ആഗ്രഹം നടക്കാന്‍ ആടിനെ ബലി നല്കി; അതേ ആട്ടിന്കറിയിലെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി 50കാരന് ദാരുണാന്ത്യം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

