
മലപ്പുറം ജില്ലയിൽ ഇന്ന് (24-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
∙ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കി.മീ വരെ ആകാമെന്നതിനാൽ ജാഗ്രത പാലിക്കണം
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
റബർ കടകൾക്ക് ഇന്ന് അവധി
∙ മലപ്പുറം ജില്ലാ റബർ ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി നടക്കുന്നതിനാൽ ജില്ലയിൽ റബർ കടകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
അധ്യാപക ഒഴിവ്
∙ വണ്ടൂർ ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ 27ന് 9.30ന് ഇംഗ്ലിഷ്, 11ന് ബയോളജി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം നടക്കും.
∙ മമ്പാട് ജിഎച്ച്എസ്എസിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ ഒഴിവിൽ 26ന് 11ന് അഭിമുഖം നടത്തും.
∙ ഗവ. ഹൈസ്കൂൾ മരുതയിൽ എൽപിഎസ്ടി അറബിക് (എൽപി), എഫ്ടിഎം എന്നീ തസ്തികകളിൽ നിയമനത്തിനുള്ള അഭിമുഖം 25ന് 10ന്.
∙ എടവണ്ണ ഗവ.സീതിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ് അഭിമുഖം 25ന് രാവിലെ 10 മണിക്ക് നടക്കും
∙ പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ ഒഴിവുളള യുപിഎസ്എ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപി) തസ്തികകളിലേക്ക് അഭിമുഖം 28ന് രാവിലെ 10ന് നടക്കും.
∙ മലപ്പുറം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ (ജൂനിയർ) പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് രാവിലെ 10ന്.
∙ ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 8921747173.
∙ ചേരുരാൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, പിഇടി, ജൂനിയർ അറബിക്, ജൂനിയർ ഹിന്ദി, ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ്, നാച്വറൽ സയൻസ്, ഹിന്ദി, മലയാളം, അറബിക്, ഡ്രോയിങ്, തുന്നൽ എന്നീ അധ്യാപകരുടെ ഒഴിവ്. അഭിമുഖം 28ന് 10ന്. 9847372932.
∙ ചേറൂർ പിപിടിഎംവൈ എച്ച്എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സീനിയർ മാത്തമാറ്റിക്സ്, എച്ച്എസ്എസ്ടി ജൂനിയർ ഇക്കണോമിക്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 25ന് രാവിലെ 10ന് 9605560489, 9446250774.
ഡോക്ടർ
∙ മൂത്തേടം കുടുംബാരോഗ്യകേന്ദ്രത്തിൽ എൽഎസ്ജിഡി മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒപിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 10ന്.
∙ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ഡോക്ടറുടെ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം 24ന് 10ന്.
ആനക്കയം കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപിയിലേക്ക് ഡോക്ടർ നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ 10ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നടക്കും.
ജീവനക്കാരെ നിയമിക്കുന്നു
ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) പ്രാണിജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യത: എട്ടാം ക്ലാസ്.കൂടിക്കാഴ്ച 27ന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസിൽ.
ഗെസ്റ്റ് ലക്ചറർ
മഞ്ചേരി ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഗെസ്റ്റ് ലക്ചറർ നിയമനത്തിന് എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ ഇന്ന് 9.30ന് നടക്കും. 60% മാർക്കോടെ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. 0483 2763550.
അപേക്ഷാ തീയതി നീട്ടി
അരീക്കോട് ഗവ. ഐടിഐ 2025 വർഷത്തെ ഐടിഐ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂൺ 30 വരെ നീട്ടി. https://itiadmissions.kerala.gov.in. വിവരങ്ങൾക്ക്: 04832850238.
സ്പോർട്സ് ക്വാട്ട
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം, ബിഎ ഇംഗ്ലിഷ്, ബിഎസ്സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ സ്പോർട്സ് ക്വാട്ട അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 29. വിവരങ്ങൾക്ക്: 0466 2270335.