
മോഷണത്തിനിടെ ഗൃഹനാഥയ്ക്കും കൊച്ചുമകനും കുത്തേറ്റ സംഭവം: കവർച്ചക്കേസ് പ്രതി പിടിയിൽ
അടിമാലി ∙ ചിത്തിരപുരം ഡോബിപ്പാലത്തു ഗൃഹനാഥയെ ആക്രമിച്ചു സ്വർണമാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വട്ടവട
കോവിലൂർ സ്വദേശി രാജ്കുമാറിനെ (42) ആണു തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. 16നു രാത്രി ഒന്നിന് ഡോബിപ്പാലം ജയാ ഭവനിൽ ശകുന്തളയുടെ (65) കഴുത്തിൽ കിടന്ന രണ്ടരപ്പവൻ മാല രാജ്കുമാർ കവർന്നെന്നാണു പരാതി.
ശകുന്തള ബഹളം വച്ചതോടെ നെറ്റിയിലും കഴുത്തിലും കത്തികൊണ്ടു കുത്തി. ശകുന്തളയുടെ കൊച്ചുമകൻ അഭിഷേകിനെയും (12) പ്രതി കുത്തിപ്പരുക്കേൽപിച്ചിരുന്നു.
തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഇടുക്കി ഡിവൈഎസ്പി രാജൻ കെ.അരമന പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]