
ന്യൂബസാർ ജംക്ഷൻ: അപകട സാധ്യതയേറ്റി ‘വൈ’ ആകൃതിയിലെ റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിറവം ∙ നടക്കാവ് റോഡിൽ ന്യൂബസാർ ജംക്ഷനിൽ അപകടം പതിവാകുന്നു. ഐബി ജംക്ഷനിൽ നിന്നു വൺവേ റോഡുമായി ചേർന്നു ഇംഗ്ലിഷ് അക്ഷരമാലയിലെ ‘വൈ’ ആകൃതിയിലാണ് ഇവിടെ റോഡിന്റെ സ്ഥിതി. മുന്നറിയിപ്പു ബോർഡുകളും വഴി വിളക്കുകളും ഇല്ലാതായതോടെ രാത്രി പലപ്പോഴും വാഹനങ്ങൾ കൂട്ടിയിടിക്കും. അടുത്തയിടെ 2 കാറുകൾ കൂട്ടിയിടിച്ചു യാത്രക്കാർക്കു സാരമായി പരുക്കേറ്റു. ദിവസങ്ങൾക്കു മുൻപു ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചും, ഓട്ടോറിക്ഷ മറിഞ്ഞും അപകടം ഉണ്ടായി.
കൊച്ചിയിലേക്കുള്ള പ്രധാന പാത എന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങളാണു നടക്കാവ് റോഡിലൂടെ എത്തുന്നത്. വളവു കൂടിച്ചേരുന്ന ഈ ഭാഗത്തു ഡ്രൈവർമാർക്ക് എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാനാവില്ല. നേരത്തെ റോഡരികിൽ നിന്നു മറിഞ്ഞു വീണ മരം മുറിച്ചു കൂട്ടിയിരിക്കുന്നതും ഈ ഭാഗത്താണ്. ഇവയൊക്കെ അപകടത്തിനു വഴിയൊരുക്കുന്നുണ്ട്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയും വേഗത നിയന്ത്രണത്തിനു നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.