
യുവാവിനെയും യുവതിയെയും മർദിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കപ്പൂര്‍ വട്ടക്കുന്നിൽ കോളനി താമസക്കാരിയായ യുവതിയെയും, യുവതിക്കൊപ്പം ബൈക്കിൽ എത്തിയ യുവാവിനെയും ചോദ്യംചെയ്തു മർദിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ. വട്ടക്കുന്ന് സ്വദേശികളായ ശിവന് (47), സംഗീത് (42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ പരാതിയില്‍ കേസെടുത്ത ചാലിശ്ശേരി പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. സിഐ ആര്.കുമാര്‍, എസ്ഐമാരായ ശ്രീലാല്‍, അരവിന്ദാക്ഷൻ, എസ്സിപിഒമാരായ രഞ്ജിത്ത്, സഞ്ജിത്ത്, സിപിഒമാരായ സജീഷ്, സജിതന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.