
പാലക്കാട് ജില്ലയിൽ ഇന്ന് (21-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനിതാ കമ്മിഷൻ അദാലത്ത് ഇന്ന്
പാലക്കാട് ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്നു രാവിലെ 10ന് പാലക്കാട് ഗെസ്റ്റ് ഹൗസിൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
ഫുട്ബോൾ അക്കാദമി തിരഞ്ഞെടുപ്പ്
ശ്രീകൃഷ്ണപുരം ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്കുള്ള സിലക്ഷൻ 29ന് രാവിലെ 7ന് ഗ്രൗണ്ടിൽ നടക്കും. 10 മുതൽ 16 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഫുട്ബോൾ കിറ്റും സഹിതം ഗ്രൗണ്ടിൽ എത്തണം. 0491-2505100, 9544174697, 6238376691.
ജില്ലാ സമ്മേളനം നാളെ
ശ്രീകൃഷ്ണപുരം∙ ജില്ലാ നിരത്ത് കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് മംഗലാംകുന്ന് കിഴക്കേകര ഓഡിറ്റോറിയത്തിൽ നടക്കും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദൻ മുതിർന്ന തൊഴിലാളികളെ ആദരിക്കും. ക്ഷേമനിധിയും ആനുകൂല്യങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള വിശദീകരണം, ക്വിസ് മത്സരം എന്നിവയും ഉണ്ടാകും.
അസിസ്റ്റന്റ്പ്രഫസർ ഒഴിവ്
കൊടുവായൂർ ∙ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ, അസിസ്റ്റന്റ് പ്രഫസർ ഇൻ പെർഫോമിങ് ആർട്ട് എന്നീ തസ്തികകളിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിലേക്ക് 55 ശതമാനം മാർക്കോടെ എംപിഇഎഡ്, നെറ്റ്, അസിസ്റ്റന്റ് പ്രഫസർ ഇൻ പെർഫോമിങ് ആർട്ട് തസ്തികയിലേക്കു 55 ശതമാനം മാർക്കോടെ പിജി മ്യൂസിക്, നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ 23നു രാവിലെ 10നു ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം കോളജ് ഓഫിസിൽ നേരിട്ടു ഹാജരാകണം.
ജോബ് ഡ്രൈവ് ഇന്ന്
പാലക്കാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്–എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ജോബ് ഡ്രൈവ് ഇന്ന് എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10ന് നടക്കും. മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റൂഫിങ് ഫാബ്രിക്കേറ്റർ, വെൽഡർ, വെൽഡിങ് ഹെൽപർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഫീൽഡ് സെയിൽസ് ഓഫിസർ, സർവീസസ് എൻജിനീയർ, പ്രഫഷനൽ അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്കാണു നിയമനം. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം എത്തണം. 0491- 2505435, 2505204.
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ സുവോളജി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള തൃശൂർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 23ന് 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223 .
സർട്ടിഫിക്കറ്റ് പരിശോധന 23ന്
പട്ടാമ്പി ∙ ഗവ. സംസ്കൃത കോളജിൽ 2025-26 അധ്യയന വർഷത്തിലെ നാലുവർഷ ബിരുദ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 23ന് രാവിലെ പത്തിന് നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04662 212223 [email protected].
നേത്ര പരിശോധന ക്യാംപ്
കൊടുവായൂർ ∙ ആൽത്തറ വിനായക ട്രസ്റ്റും പാലക്കാട് ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയും ചേർന്നു നാളെ സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ആൽത്തറ വിനായക ക്ഷേത്ര മന്ദിറിൽ നടക്കുന്ന ക്യാംപ് വിനായക ട്രസ്റ്റ് പ്രസിഡന്റ് എ.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 90377 50214