ഗോഡൗൺ അപകട ഭീഷണിയിൽ; ഉടൻ പൊളിച്ചുനീക്കണമെന്ന് ഉടമയ്ക്ക് നോട്ടിസ് നൽകി
ഫോർട്ട്കൊച്ചി ∙ കൽവത്തി കസ്റ്റംസ് ജെട്ടിയുടെ സമീപത്തുള്ള ജീർണിച്ച ഗോഡൗൺ കെട്ടിടം അപകടഭീഷണി ഉയർത്തുന്നതിനാൽ എത്രയും പെട്ടെന്നു പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്കു നഗരസഭാധികൃതർ നോട്ടിസ് നൽകി.
നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ടി.കെ.അഷ്റഫ് നൽകിയ പരാതി പ്രകാരമാണ് വില്ലിങ്ഡൻ ദ്വീപിലെ എ.വി.ഏജൻസീസിന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടിസ് നൽകിയിട്ടുള്ളത്. പൊളിച്ചു നീക്കാത്തപക്ഷം കേരള മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. ഗോഡൗൺ കെട്ടിടത്തിന്റെ ഭാഗങ്ങൾ മഴ ആരംഭിച്ചത് മുതൽ ഭാഗികമായി താഴേക്ക് വീഴുകയാണെന്നും കെട്ടിടം പൊളിച്ചു മാറ്റണമെന്നും ജല ഗതാഗത വകുപ്പ് അധികൃതർ ഉടമസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും ചെയ്തിട്ടില്ല.
കല്ലും മണ്ണും അടക്കമുള്ളവ ജെട്ടിയുടെ മേൽക്കൂരയ്ക്ക് മുകളിൽ വീഴുന്നതിനാൽ ജെട്ടിയുടെ മേൽക്കൂര അപകടാവസ്ഥയിലാണെന്നും ബോട്ട് കയറാൻ എത്തുന്ന പൊതുജനങ്ങൾക്ക് അപകടഭീഷണിയുണ്ടെന്നും നോട്ടിസിൽ പറയുന്നു. നോട്ടിസിന്റെ കോപ്പി കെട്ടിടത്തിന് സമീപത്തും പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെട്ടിടം സന്ദർശിച്ച അഗ്നിരക്ഷാ സേനാംഗങ്ങളും കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിർദേശിച്ചു. ജെട്ടി ടെർമിനലിനകത്ത് വടം കെട്ടി തിരിച്ചാണ് യാത്രക്കാരെ കയറ്റുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

