
നിലമ്പൂരിൽ പോളിങ് 75.27 ശതമാനം; 2021ലേതിനേക്കാൾ നേരിയ കുറവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ 75.27% പോളിങ്. 2021ൽ 76.60% ആയിരുന്നു. 23നാണു വോട്ടെണ്ണൽ. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. സർവീസ്, 23 വരെ സ്വീകരിക്കുമെന്നതിനാൽ ശതമാനത്തിൽ നേരിയ വർധനയുണ്ടാകും.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് മികച്ച പ്രകടനം നടത്താനാകുമെന്ന് കരുതുന്നു. വോട്ടുവർധനയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. മുന്നണികളെ വിറപ്പിക്കാമെന്ന പ്രതീക്ഷയിൽ പി.വി.അൻവറും. മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ ആരോപണം ഉന്നയിച്ച് അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.