
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി(ഒപിഎസ്)യിലെ പോലെ വിരമിക്കൽ, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യുപിഎസിൽ ‘ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി’ ഉൾപ്പെടുത്തണമെന്നത് ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമാണ്. ഇത് ദേശീയ പെൻഷൻ സംവിധാനത്തിന് (എൻപിഎസ്) കീഴിലെ പലരെയും യുപിഎസ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അവസാന തിയതി ജൂൺ 30
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൻ പി എസ് അല്ലെങ്കിൽ യു പി എസ് ഇവയിലൊന്ന് വിരമിക്കലിനു ശേഷം പെൻഷൻ ലഭിക്കുന്നതിന് തെരഞ്ഞെടുക്കാനുള്ള അവസാന തിയതി ജൂൺ 30 ആണ്. എൻ പി എസിനും യു പി എസിനും വ്യത്യസ്ത നിയമങ്ങളാണ്. യു പി എസിന്റെ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സംശയങ്ങളുണ്ട്. ഏതു പദ്ധതി തെരഞ്ഞെടുക്കുന്നു എന്ന കാര്യം ഫോം എ 2 അല്ലെങ്കിൽ ഫോം എ 1 വഴി സർക്കാരിനെ അറിയിക്കണം.
യു പി എസിൽ എന്തെല്ലാം മാറ്റം?
2025 ജനുവരി 24-ന് കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലുള്ള ഒരു ഓപ്ഷനായി ഏകീകൃത പെൻഷൻ പദ്ധതി ധനകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തു.
വിരമിക്കലിനുശേഷം സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനാണ് യു പി എസ് നടപ്പിലാക്കുന്നത്. പഴയ പെന്‍ഷന്റെയും എൻ പി എസിന്റെയും പല കാര്യങ്ങളും യു പി എസിലും ഉണ്ട്. ഓൾഡ് പെൻഷനിലേതു പോലെ ഉറപ്പായും നിശ്ചിത തുക പെൻഷനായി ലഭിക്കുന്നത് വിരമിച്ചതിന് ശേഷം സുരക്ഷിത ജീവിതം ഉറപ്പ് വരുത്തും.
നിലവിൽ, സർക്കാർ ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലാണ്. ഈ ജീവനക്കാർക്ക് എൻപിഎസിൽ തുടരാനോ UPS സ്കീമിലേക്ക് മാറാനോ കഴിയും. ജീവനക്കാർ UPS തിരഞ്ഞെടുത്തുകഴിഞ്ഞാൽ, തീരുമാനം അന്തിമമാണ്. വീണ്ടും എൻ പി എസിലേക്ക് തിരിച്ച് പോകാൻ സാധിക്കില്ല.
വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കു വേണ്ട് യുപിഎസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.
English Summary:
The Indian government announced gratuity benefits under the Unified Pension System (UPS), addressing a long-standing demand. Central government employees have until June 30th to choose between UPS and NPS, with UPS offering a guaranteed pension similar to the old pension scheme.
70v9i11mogobhdq2hkk5snt9sb mo-educationncareer-centralgovernmentemployees mo-news-common-pension 2fa5rb7hbqfap03h4e48cf762-list 7q27nanmp7mo3bduka3suu4a45-list mo-business-nps mo-news-common-unified-pension-scheme-ups-