
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു; പിന്നാലെ ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു: ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കൂടി നൽകുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് . വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതോടെ ടെഹ്റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ജനങ്ങളോട് ഒഴിയാൻ ആദ്യം ഇസ്രയേൽ സൈന്യവും പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഇന്നലെയും ഒറ്റവരി സന്ദേശങ്ങൾ തുടർന്നു.