
നോക്കി നിൽക്കെയാണ് സ്വർണ വിലയെക്കാളും മുന്നേ വെള്ളി വില കുതിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് കേരളത്തിൽ 121 രൂപയാണ് വില. ഇന്നലെത്തെ വെള്ളിവില 118 രൂപയും മെയ് മാസം 18ാം തിയതി ഒരു ഗ്രാമിന് 97 രൂപയുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 93 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില.13 വർഷത്തിന് ശേഷം ആദ്യമായി ഔൺസിന് 36 ഡോളറിന് മുകളിലേക്ക് ഉയർന്ന വെള്ളിയുടെ വിലയിൽ ശക്തമായ മുന്നേറ്റ പ്രവണതയാണിപ്പോൾ ഉള്ളത്. സിൽവർ ഇടിഎഫ് നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ആവശ്യമോറുന്നതുമാണ് വിലയുയരുന്നതിന്റെ പ്രധാന കാരണം.
പുതിയ ഉയരത്തിലേയ്ക്ക്
വെള്ളി വില ഇനിയും പുതിയ ഉയരത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്. 37.23 ഡോളറിലാണ് വെള്ളി ഔൺസിന് ഇപ്പോൾ സ്പോട്ട് വ്യാപാരം ചെയ്യുന്നത്. എം സി എക്സിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 1,09,600 രൂപയാണ്. വെള്ളി തുടർന്നും 37 ഡോളറിന് മുകളിൽ സ്ഥിരതയാർജിക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ 50 ഡോളറിലേക്ക് വില ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
2025ൽ സ്വർണത്തിന്റെ രാജ്യാന്തര വില 43.7 ശതമാനമാണ് ഉയർന്നത്. ഇതുവരെ വെള്ളിയുടെ വിലയിലുണ്ടായ മുന്നേറ്റം 22.3 ശതമാനമാണ്. എന്നാൽ സ്വർണ വിലയിലെ തുടർന്നുള്ള മുന്നേറ്റം ഇതേ നിലയിൽ തന്നെയാകണമെന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയാകട്ടെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നതും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം അയയാനുള്ള സാധ്യത തെളിയുന്നതും വെള്ളിയുടെ മുന്നേറ്റം തുടരാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. പൊതുവെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഒരേ സമയം ഉയരുന്നത് കാണാറുണ്ട്. അതേ സമയം സ്വര്‍ണത്തിലുണ്ടാകുന്ന മുന്നേറ്റം അതേ പടി വെള്ളിയില്‍ പ്രതിഫലിക്കാറില്ല. സ്വര്‍ണത്തിലാണ് ആദ്യം മുന്നേറ്റമുണ്ടാകാറുള്ളത്. പിന്നീട് വെള്ളി മുന്നേറ്റ പാതയിലെത്തുന്നതാണ് കണ്ടുവരാറുള്ളത്.
പൊതുവേ സ്വര്‍ണം പോലെ സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് വെള്ളിയും പരിഗണിക്കപ്പെടുന്നത്. അതേ സമയം വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളി ഉപയോഗിക്കുന്നതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ ഈ ലോഹത്തിന് ഡിമാന്റ് ഉയരാറുണ്ട്. വെള്ളിയുടെ ആഗോള ഡിമാന്റിന്റെ 50 ശതമാനവും വ്യാവസായിക ഉല്‍പ്പാദനത്തിനു വേണ്ടിയുള്ളതാണ്. അതേ സമയം സ്വര്‍ണത്തിന്റെ 10-15 ശതമാനം മാത്രമാണ് വ്യാവസായിക ആവശ്യത്തിനായി വിനിയോഗിക്കപ്പെടുന്നത്.
English Summary:
Silver prices are experiencing a dramatic rise, outpacing even gold. This article explores the reasons behind this surge, including increased ETF popularity and industrial demand, and offers insights into whether silver is a worthwhile investment
mo-business-gold mo-business-silveretf mo-business-commodities 6gcb09nvmsvi1ij5bal6hc5guh mo-business-commodity-price 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday 67lekq345jclcg7tcc8uid51aj-list mo-business-silver