
കൊച്ചി ∙ ടയർ ബ്രാൻഡുകൾക്കിടയിൽ ലോകത്തെ മൂന്നാമത്തെ ശക്തമായ ബ്രാൻഡായി എംആർഎഫ് തിരഞ്ഞെടുക്കപ്പെട്ടു. 83.5 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് (ബിഎസ്ഐ) സ്കോർ എംആർഎഫ് സ്വന്തമാക്കി.
റബർ പ്ലാന്റേഷൻ പദ്ധതിയായ ഇൻറോഡിന്റെ ഭാഗമായി രാജ്യത്തെ 4 ടയർ നിർമാണ കമ്പനികളായ എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ എന്നിവർ ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളുടെ ലിസ്റ്റിൽ ആദ്യ 15ലും ഇടം നേടിയിട്ടുണ്ട്.
ബ്രാൻഡ് ഫിനാൻസ് എന്ന ലോകപ്രശസ്ത ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികൾ ഇടംപിടിച്ചത്. നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് വിലയിരുത്തലുകൾ നടത്തുന്നത്.
റബർ ബോർഡുമായി ചേർന്ന് സ്വാഭാവിക റബറിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാനും റബർ കൃഷി വ്യാപിപ്പിക്കാനുമായി ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറിങ് അസോസിയേഷൻ (ആത്മ) നടപ്പാക്കുന്ന ഇൻറോഡ് പദ്ധതിയുടെ ഭാഗമാണ് ആഗോള പട്ടികയിൽ ഇടം നേടിയ 4 കമ്പനികളും. ഈ നേട്ടം അഭിമാനകരമാണെന്ന് ഇൻറോഡ് ഉപദേശകസമിതി ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
MRF is the third strongest tire brand globally according to Brand Finance. This success reflects the growing prominence of Indian tire manufacturers on the world stage and the positive impact of initiatives like the INTROD project.
mo-auto-tyre 7bnej0gaqc1s59d4729umd9ktg mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-mrf 1uemq3i66k2uvc4appn4gpuaa8-list