
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പട്ട മുള്ളിക്കാട്ടെ കോടോത്ത് വളപ്പിൽ കെ.വി. അമ്പാടിയുടേയും പദ്മിനിയുടേയും മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. പെരുമ്പട്ട-പള്ളിപ്പാറ-ചീമേനി റോഡിൽ ഓടയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെ പള്ളിപ്പാറയിൽ പോയി തിരിച്ചു വരുംവഴിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് റോഡരികിലെ ഓടയിൽ മൃതദേഹം കണ്ടത്. സഹോദരി: രമ്യ