
കൊപ്രാക്ഷാമം വീണ്ടും രൂക്ഷമായതോടെ വെളിച്ചെണ്ണ വില കുതിച്ചുകയറുന്നു. കൊച്ചി വിപണിയിൽ വില ക്വിന്റലിന് 300 രൂപ കൂടി ഉയർന്ന് റെക്കോർഡ് പുതുക്കി. കൊപ്രാക്ഷാമത്തിന് തൽകാലത്തേക്ക് ശമനത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറോടെ മാത്രമേ മാറ്റം പ്രതീക്ഷിക്കുന്നുള്ളൂ. ഡിമാൻഡിൽ മങ്ങലേറ്റത് കുരുമുളക് വിലയെ താഴ്ത്തുകയാണ്. കൊച്ചിയിൽ 400 രൂപ കുറഞ്ഞു.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പന കമ്പോളത്തിൽ കൊക്കോ വിലകളും മാറിയില്ല. ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലയ്ക്കായ്ക്ക് വലിയ ഡിമാൻഡുണ്ട്. വില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷകൾ. പ്രതീക്ഷിച്ച മഴ ലഭിക്കുന്നത് വിളവെടുപ്പിനെയും ഉഷാറാക്കിയേക്കും.
റബർവിലയിൽ ഉണർവ് പ്രകടമല്ല. രാജ്യാന്തര തലത്തിൽ, പ്രത്യേകിച്ച് ചൈനയിൽ ഡിമാൻഡ് മങ്ങിയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം വിതയ്ക്കുന്ന ആശങ്കയാണ് തിരിച്ചടി. കേരളത്തിൽ ആർഎസ്എസ്-4ന് വില മാറ്റമില്ലാതെ നിൽക്കുന്നു. ബാങ്കോക്ക് വിപണിയിലും വില മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Kerala Commodity Price: Rubber price unchanged in Kerala while Coconut oil price surges.
mo-business-rubber-price 5tm6cnfe4tvutfgtthib80cokk mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-agriculture-coconut 6u09ctg20ta4a9830le53lcunl-list