
തേരടിപ്പുഴ വളവിൽ വീണ്ടും അപകടം; കേടായ വാഹനവുമായി എത്തിയ റിക്കവറി വാൻ താഴ്ചയിലേക്ക് ഓടിയിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ പഞ്ചായത്ത് ഓഫിസ്–പരിയാരം–കോമളം റോഡിൽ തേരടിപ്പുഴ കൊടുംവളവിൽ വീണ്ടും അപകടം. കേടായ വാഹനവുമായി എത്തിയ റിക്കവറി വാൻ താഴ്ചയിലേക്ക് ഓടിയിറങ്ങിയാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് 6ന് ശേഷമായിരുന്നു അപകടം. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അടുത്തിടെ ഉണ്ടായ അപകടത്തിൽ സുരക്ഷാവേലിയും സംരക്ഷണഭിത്തിയും തകർന്ന ഭാഗത്തുകൂടിയാണ് റിക്കവറി വാൻ താഴ്ചയിൽപെട്ടത്.അപകടങ്ങൾ തുടർക്കഥയാകുന്നതോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് ഒരുമാസം മുൻപ് നടന്ന താലൂക്ക് വികസനസമിതിയിൽ ആവശ്യമുയർന്നിരുന്നുവെങ്കിലും നടപ്പായില്ല. അപകടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.