പോരിനില്ലെന്ന് ഗവർണർ, ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരിച്ച് ഇറാൻ– വായിക്കാം പ്രധാന വാർത്തകൾ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പിന്നാലെ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചത് ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി.
അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏകവ്യക്തി വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് നടന്നുവരുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത.
ഇറാൻ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ ഇറാൻ പ്രതികരണമറിയിച്ചതും ഇന്ന് മുഖ്യവാർത്തകളിൽ ഇടം പിടിച്ചു. വായിക്കാം മറ്റു പ്രധാന വാർത്തകളും. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട
വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചതായാണ് വിവരം.
സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവന്റെ ചടങ്ങുകളില് ചിത്രവും വിളക്കും തുടരും.
നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട
വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം.
നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടത്തും.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ (ഹൗസ്ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും.
തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും. ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ.
വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു.
എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെടുന്നത്. അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന സിംഗപ്പുർ കപ്പൽ വാൻ ഹയി 503ൽ നിന്ന് താഴെ വീണ കണ്ടെയ്നർ അടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ.
അടുത്ത 2–3 ദിവസത്തിനുള്ളിൽ കണ്ടെയ്നറുകളുടെയും മറ്റും ഭാഗങ്ങൾ തീരത്തടിഞ്ഞേക്കുമെന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വ്യക്തമാക്കിയിരുന്നു. അതിനിടെ, തീ പൂര്ണമായും അണയാത്ത കപ്പലിനെ ഇപ്പോൾ പുറംകടലിൽ 65 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രതകൂലമായതിനാൽ വലിച്ചു കയറ്റം ഇപ്പോഴും ദുഷ്കരമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

