
സ്വന്തം ലേഖകൻ
റായ്ബറേലി: വിവാഹദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ മനോവിഷമത്തിൽ വരൻ വിഷം കഴിച്ചു. റായ്ബറേലിയാണ് സംഭവം. അജയ് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയ് വിവാഹം ഉറപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അജയ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും നൽകിയിരുന്നു.
വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ അറിയിച്ചത്.
തുടർന്ന് വരന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പോലീസ് എത്തിയാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം പരിഹരിച്ചത്.
സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് അജയ് വിഷം കഴിച്ചത്. മറ്റുള്ളവർ പരിഹസിക്കുമോയെന്ന ഭയത്താലാണ് അജയ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]