തിരുവനന്തപുരം ∙ മൈൻഡ് ആൻഡ് ബിസിനസ് സക്സസ് കോച്ചുമാരും സംരംഭകരുമായ ഡോ. വിബിൻ രാജും ഷാലു പി. റാമും ചേർന്ന് തിരുവനന്തപുരത്തു സംഘടിപ്പിച്ചു. ഒരു കോടിയിലേറെ ബിസിനസുള്ള ആയിരം പേരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന ഡ്രീം ലൈഫ് മാനിഫെസ്റ്റേഷനില്‍ നിരവധി പ്രാദേശിക സംരംഭകർ പങ്കെടുത്തു.

മുന്നൂറിലേറെ ബിസിനസ് ഉടമസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ റിട്രീറ്റ് സംഘടിപ്പിച്ചത്

മൈൻഡ് ആൻഡ് ബിസിനസ് സക്സസ് കോച്ചുമാരും സംരംഭകരുമായ ഡോ. വിബിൻ രാജും ഷാലു പി. റാമും ചേർന്ന് തിരുവനന്തപുരത്തു സംഘടിപ്പിച്ചു മുന്നൂറിലേറെ പ്രാദേശിക സംരംഭകർ പങ്കെടുത്തു. ലാഭം വരാതെ മാർക്കറ്റിങ് ഇല്ലാതെ ബുദ്ധിമുട്ടുന്ന ബിസിനസ് ഓണേഴ്സിനെ ഹിപ്നോട്ടിക് ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിച്ചു ഒരു കോടിയിലേറെ ബിസിനസുള്ള ആയിരം പേരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ ഹബ്ബ് ഈ സമൂഹത്തിലെ അംഗങ്ങൾക്കു മാത്രമായാണ് ഒരു ദിവസത്തെ പരിശീലനം തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര വേദിയായ ഓ ബൈ താമരയിൽ സംഘടിപ്പിച്ചത്. ഇതിനോടകം തന്നെ 21 പേരെ ഈ സിസ്റ്റം ഉപയോഗിച്ച് ഒരു കോടി വരുമാനത്തിൽ എത്തിച്ചു. ഈ പരിപാടി കേവലം പണം സമ്പാദിക്കുന്നതിനെ കുറിച്ചു മാത്രമല്ലെന്ന് സർട്ടിഫൈഡ് ഹിപ്നോതെറാപിസ്റ്റും (യുഎസ്എ) മോട്ടിവേഷണൽ സ്പീക്കറും എൻഎൽപി മാസ്റ്റർ പ്രാക്ടീഷണറും (യുകെ) ഹിപ്നോട്ടിക് ഡിജിറ്റൽ മാർക്കറ്ററും വെബിനാർ സെല്ലിങ് വിദഗ്ധനും സ്ത്രീശാക്തീകരണ പരിശീലകനും ഗായകനും ഹിപ്നോട്ടിക് ബിസിനസ് കോച്ചുമായ ഡോ. വിബിൻ പറഞ്ഞു.

കേരളത്തിന്റെ ബിസിനസ് സംസ്ക്കാരത്തിൽ മാറ്റങ്ങൾ വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡോ. വിബിൻ രാജിന്റെ പിതാവ് ബി റ്റി ബാബുരാജാണ് 2008 ൽ ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ റിട്രീറ്റിന്റെ വിത്തുകൾ പാകിയത്. ജെജെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ഇത്. 6000 മുകളിൽ ബിസിനസ് ഓണേഴ്സും ട്രെയ്നേഴ്സും പഠിക്കുന്ന പ്രോഗ്രാമിന്റെ സഹ സ്ഥാപകയായ ഷാലു പി റാം ഇതിന്റെ പാഠ്യപദ്ധതി തയാറാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്നു. അംഗങ്ങളുടെ മെന്ററിങ്ങിലും വ്യക്തിഗത മാറ്റങ്ങളിലും വലിയ പങ്കാണ് ഷാലു പി റാം വഹിക്കുന്നത്. കേവലം രണ്ടായിരം രൂപയുമായി ആരംഭിച്ച ഡോ. വിബിൻ രാജിന്റെ ബിസിനസ് പ്രയാണം ഏതെങ്കിലും പരസ്യ ഏജൻസിയുടേയോ ടെക് ടീമിന്റെയോ സഹായമില്ലാതെയാണ് പത്തു കോടി വരുമാനം നേടിയ കോച്ചിങ് ബിസിനസായി വളർന്നത്. ഐഎംജി, കേരളാ പൊലീസ് തുടങ്ങിയവരുമായും അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Dr. Vibin Raj and Shalu P. Ram hosted a highly successful Dream Life Manifestation Retreat in Thiruvananthapuram, empowering over 300 entrepreneurs with hypnotic digital marketing strategies and a path to achieving significant business growth. The retreat, part of the Dream Life Manifestation Hub, aims to mentor 1000 businesses to surpass one crore in revenue.