
മനോരമ ന്യൂസിന് പുതുരൂപം, പുതുഭാവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വിശ്വാസ്യതയിൽ മലയാളിയുടെ ഒന്നാം നമ്പർ വാർത്താ ചാനലായ മനോരമ ന്യൂസിനു പുതിയ കാലത്തിനൊത്ത രൂപവും ഭാവവും. കൂടുതൽ ചടുലമായി, തെളിമയോടെ മനോരമ ന്യൂസ് ചാനൽ പ്രേക്ഷകരിലേക്ക്. ടെലിവിഷനു പുറമേ www.manoramanews.com, മനോരമ ന്യൂസ് ആപ്, സമൂഹമാധ്യമ പേജുകൾ എന്നിവയുടെ രൂപകൽപനയിലുമുള്ള മാറ്റം ചാനലിന്റെ പുതിയ ടാഗ് ലൈൻ പോലെ തന്നെ പ്രേക്ഷകർക്ക് ‘നേരിൽ കാണാം’
പലവിധ മാധ്യമരീതികളുടെ ബഹളത്തിൽ വിശ്വാസ്യതയുടെ അവസാനവാക്കായി മനോരമ ന്യൂസിനെ കരുതുന്ന പ്രേക്ഷകർക്കു വിവരങ്ങളുടെ കുത്തൊഴുക്കിന്റെ സമയത്തും അടുക്കോടും ചിട്ടയോടും വാർത്തകളെ അറിയാൻ കഴിയും. മൊബൈൽ ഫോണിലും ടാബിലും വാർത്ത അറിയുന്ന പുതിയകാല പ്രേക്ഷകരെ കൂടി പരിഗണിച്ചാണ് മനോരമ ന്യൂസിന്റെ പുതിയ രൂപം. ചാനൽ ലോഗോയും വലിയ അക്ഷരങ്ങളും തെളിമയുള്ള ഗ്രാഫിക്സും സഹിതം ഡിജിറ്റൽ സൗഹൃദ സ്ക്രീനിനു രൂപം നൽകിയത് ബിബിസി ഉൾപ്പെടെ രാജ്യാന്തര ടിവി ചാനലുകൾക്കു രൂപവും ഭാവവും നൽകിയ യുകെ ട്വിൻ അസോഷ്യേറ്റ്സിലെ ഇയൻ വേംലെയ്റ്റനും ഏമി ജോൺസനും ആണ്.
വലിയ വാർത്തകളെ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രതിഫലിപ്പിക്കാനും കാലാവസ്ഥ, കായികമത്സരഫലങ്ങൾ എന്നിവ പ്രേക്ഷകർക്ക് അപ്പപ്പോൾ അറിയാനുമുള്ള രൂപകൽപനയാണു മറ്റൊരു സവിശേഷത.