കുളിക്കുന്നതിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് ഭിന്നശേഷിക്കാരൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ കുളിക്കുന്നതിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് ഭിന്നശേഷിക്കാരൻ മരിച്ചു. കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് ആലപ്പറമ്പ് അപ്പുക്കുട്ടൻ (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.45ന് കാവാലം പാലോടം ബോട്ട് ജെട്ടിക്കു സമീപത്താണ് അപകടം. അപ്പുക്കുട്ടൻ സ്ഥിരമായി ഇതേ കടവിൽ എത്തിയാണു കുളിക്കുന്നത്. ഞായറാഴ്ച പതിവുപോലെ കുളിക്കുന്നതിനിടെ കടവിൽ നിന്നു കാൽ വഴുതി ഒഴുക്കിൽപെടുകയായിരുന്നു.
നീന്തൽ വശമില്ലാതിരുന്ന അപ്പുക്കുട്ടൻ മുങ്ങി താഴുന്നതു കണ്ട് വയോധികൻ വിളിച്ചു കൂവിയപ്പോൾ അടുത്തുണ്ടായിരുന്ന കുട്ടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപായി നാട്ടുകാർ വെള്ളത്തിൽ നിന്ന് അപ്പുക്കുട്ടനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നടത്തി.