‘പോക്കറ്റിൽ പെൻസിൽ വയ്ക്കുന്നതെന്തിന്, രണ്ട് കയ്യിലും വാച്ച് ഉണ്ടല്ലോ?’ ; ഉത്തരം നൽകി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി∙ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മൂന്ന് പേനകൾക്കൊപ്പം ഒരു പെൻസിൽ കൂടി പോക്കറ്റിൽ വയ്ക്കുന്നതെന്തിനാണ്? ഇരു കൈകളിലും വാച്ചു കെട്ടാൻ കാരണം? –സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യമാണിത്.
Also Read
പോക്കറ്റിൽ മൂന്നു പേനകൾക്കൊപ്പം പെൻസിലും തിരുകി ‘ഇരുകൈകളിലും വാച്ച് കെട്ടി’ നിൽക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവച്ച് മുതിർന്ന മാധ്യമ ഫൊട്ടോഗ്രാഫർ കൂടിയായ ജോസ് കുട്ടി പനയ്ക്കലും ഈ ചോദ്യമുന്നയിച്ചു.
സമൂഹമാധ്യമത്തിൽ പോസ്റ്റ് വന്നതിനു പിന്നാലെ പലരും സ്വകാര്യമായും അല്ലാതെയും ചോദ്യങ്ങളുമായെത്തി. ഒടുവിൽ ജോസ് കുട്ടിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്ത് വന്നു.
Also Read
യോഗങ്ങൾക്കിടയിൽ പേനകൾ നിരന്തരം നഷ്ടമാവുകയും പിന്നാലേ പുതിയത് തിരയുകയും ചെയ്യുന്നതിന്റെ നീണ്ട
ചരിത്രമുള്ളതിനാൽ താൻ പെൻസിലും ഉപയോഗിക്കുന്നതിലേക്ക് മാറിയെന്നും, പലപ്പോഴും നോട്ടുകൾ കുറിക്കുന്നതിന് പെൻസിലാണ് ഫലപ്രദമെന്നും അദ്ദേഹം വിശദീകരിച്ചു. ഒരെണ്ണം നഷ്ടമായാലും മറ്റൊന്നെടുത്തു ഉപയോഗിക്കുന്നതിനും പെൻസിലാണ് സൗകര്യം.
തന്റെ വലതു കൈത്തണ്ടയിലുള്ളത് സ്ക്രീനില്ലാത്ത ഫിറ്റ്നസ് ട്രാക്കറാണെന്നും അത് തിരക്കിട്ട യാത്രകൾക്കും പരിപാടികൾക്കുമിടയിൽ ക്ഷീണം, ഉറക്കം മുതലായവയെക്കുറിച്ച് കൃത്യമായ അറിയിപ്പ് നൽകുകയും വിശ്രമിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

