‘വലിയ ബോംബ് ഇടാനുള്ള സമയമായി’, പീഡന കേസിൽ ട്രംപിന് ബന്ധം? പോസ്റ്റ് നീക്കം ചെയ്ത് മസ്ക്; ചർച്ചയായി ‘എപ്സ്റ്റീൻ ഫയൽസ്’
വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട
എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇലോൺ മസ്ക്. ഇരുവരും തമ്മിലുള്ള വാക്ക് പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്.
വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്.
‘‘ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി.
എപ്സ്റ്റീൻ ഫയലുകളിൽ ഡോണൾഡ് ട്രംപിന്റെ പേര് ഉണ്ട്’’ – നീക്കം ചെയ്ത എക്സ് പോസ്റ്റിൽ മസ്ക് ആരോപിക്കുന്നു. കഴിഞ്ഞ മാസമാണ് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ട്രംപ് സർക്കാരിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിൽ നിന്ന് (ഡോജ്) രാജിവച്ചത്.
ട്രംപ് അവതരിപ്പിച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ൽ ഉടക്കിയാണ് മസ്ക് ഡോജ് വിട്ടത്. കോടതി രേഖകൾ, സാക്ഷ്യപത്രങ്ങൾ, ലൈംഗിക കടത്തുമായി ബന്ധപ്പെട്ട
രേഖകൾ എന്നിവയുടെ ഒരു ശേഖരമാണ് എപ്സ്റ്റീൻ ഫയലുകൾ. എപ്സ്റ്റീൻ ഫയലുകളിലെ നിരവധി പ്രമുഖരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ചില പേരുകൾ കോടതി ഉത്തരവിട്ടത് കാരണം തടഞ്ഞുവച്ചിരിക്കയാണ്.
ട്രംപിന് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് മസ്ക് അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
അതേസമയം, ഗിസ്ലെയ്ൻ മാക്സ്വെല്ലുമൊത്തുള്ള ഇലോൺ മസ്കിന്റെ 2014 ലെ ഫോട്ടോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എപ്സ്റ്റീന്റെ ദീർഘകാല കൂട്ടാളിയും മുൻ കാമുകിയുമായ ഗിസ്ലെയ്ൻ മാക്സ്വെൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കുറ്റത്തിന് 2021 ൽ ശിക്ഷിക്കപ്പെട്ടിരുന്നു..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]