
<p>കോഴിക്കോട്: കേരളത്തിലെ പ്രശസ്തമായ ഗവി, അടവി, പരുന്തുംപാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് യാത്രകൾ സംഘടിപ്പിച്ച് കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജൂൺ 10, 17, 24 എന്നീ ദിവസങ്ങളിലാണ് യാത്ര. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 8 മണിക്കാണ് യാത്ര തുടങ്ങുന്നത്. പത്തനംതിട്ടയിലാണ് അന്നേ ദിവസം സ്റ്റേ ഉണ്ടായിരിക്കുക. റൂം ആണ് താമസിക്കാനായി നൽകുക. കോഴിക്കോട് നിന്നും സൂപ്പർ ഡീലക്സ് (പുഷ് ബാക്ക് സീറ്റ് ബസ്) ബസ്സിലാണ് പത്തനംതിട്ട വരെ യാത്ര പോവുക.</p><p>ഗവിയിലേക്കുള്ള റോഡ് വീതി കുറഞ്ഞതിനാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും ചെറിയ ബസ് ആണ് ഈ യാത്രയ്ക്കായി ഉപയോഗിക്കുക. പിറ്റേ ദിവസം 6 മണി മുതലാണ് സൈറ്റ് വിസിറ്റിംഗ് തുടങ്ങുക. ആദ്യം അടവിയിലേയ്ക്കാണ് പോകുക. അവിടെയുള്ള കുട്ടവഞ്ചി സവാരിയാണ് അടവിയിലെ പ്രത്യേകത. അതിനു ശേഷമാണ് ഗവി യാത്ര. ഗവിയിലുള്ള കെഎസ്ഇബി ക്യാൻ്റീനിൽ നിന്നാണ് ഉച്ചഭക്ഷണം. ഇത് മാത്രമാണ് ഈ പാക്കേജിൽ ഉൾപ്പെടുന്ന ഭക്ഷണം. ബാക്കി ഭക്ഷണത്തിന് എല്ലാം ഹോട്ടലിൽ വാഹനം നിർത്തി തരും. കഴിച്ചതിനു ശേഷം നിങ്ങൾ തന്നെ പെയ്മെൻറ് ചെയ്യേണ്ടതാണ്. ഈ യാത്രയിലെ എല്ലാവിധ എൻട്രി ഫീസും ഈ പാക്കേജിൽ ഉൾപ്പെടുന്നതാണ്. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ എത്തുന്നത് രാവിലെ 5 മണിക്കാണ് (മൂന്നാമത്തെ ദിവസം). വിശദ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. </p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]