
കണ്ണൂർ ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം: തളിപ്പറമ്പ് ∙ കരിമ്പം സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഫിസിക്സ്, കൊമേഴ്സ് അധ്യാപകരെ നിയമിക്കും. അഭിമുഖം 13ന് 10ന്.
വൈദ്യുതി മുടക്കം
വേങ്ങാട്∙ കേളി, കൊയിലോട് ട്രാൻസ്ഫോമർ പരിധിയിൽ 9–6
അപേക്ഷ ക്ഷണിച്ചു
കുറ്റൂർ∙ എരമം കുറ്റൂർ കൃഷിഭവനിൽ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ചുരുങ്ങിയത് 10 സെന്റ് സ്ഥലത്തു പുഷ്പകൃഷി (ചെണ്ടുമല്ലി, വാടാമല്ലി തൈകളാണ് ലഭിക്കുക) ചെയ്യുവാൻ താൽപര്യമുള്ള വനിതാ ഗ്രൂപ്പുകൾ 8നകം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. (അപേക്ഷയിൽ ഗ്രൂപ്പിന്റെ സീൽ പതിക്കണം, ഈ വർഷത്തെ നികുതി രസീത് വെക്കണം ) പയ്യന്നൂർ∙ കെഎസ്എസ്പിഎ മണ്ഡലം കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലം പരിധിയിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു. അപേക്ഷകൾ ഫോട്ടോ സഹിതം 10നകം നൽകണം. 9400016285, 9847753239.
പ്ലാസ്റ്റിക് മലിനീകരണം:ക്യാംപെയ്ൻ നടത്തും
∙പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന ലൈബ്രറി കൗൺസിൽ ‘എൻഡിങ്
പ്ലാസ്റ്റിക് പൊലൂഷൻ ഗ്ലോബലി’ ക്യാംപെയ്ൻ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ചു ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണു ലക്ഷ്യം. ഇന്നു ബോധവൽക്കരണ ക്ലാസുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും പങ്കാളികളാകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു.
വാർഷിക മസ്റ്ററിങ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു പെൻഷൻ കൈപ്പറ്റുന്ന എല്ലാ തൊഴിലാളി, കുടുംബ-സാന്ത്വന പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കണമെന്നു ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0497 2705182.
ഐടിഐ പ്രവേശനം
കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ എൻസിവിടി അഫിലിയേഷൻ ലഭിച്ച 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, ഒരു വർഷ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ∙ കണ്ണൂർ ഗവ. ഐടിഐയിൽ മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ-9895265951.മാടായി ഗവ.ഐടിഐയിൽ എൻസിവിടി അഫിലിയേഷൻ ലഭിച്ച 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രിഷ്യൻ, ഒരു വർഷ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. det.kerala.gov.in.