കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ടു; കണ്ണൂരിൽ 2 യുവാക്കളെ കാണാതായി
കണ്ണൂർ ∙ അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്.
വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.
Also Read
യുവാക്കൾ തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട
കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്.
കടലിൽ ശക്തമായ തിരയിടിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

