
മഴ ചതിച്ചു; റംബുട്ടാൻ കായ്കൾ കൊഴിഞ്ഞു, കർഷകർക്കു ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂത്താട്ടുകുളം∙ കായ് കൊഴിച്ചിൽ മൂലം റംബുട്ടാൻ കർഷകർ പ്രതിസന്ധിയിൽ. വിളവെടുപ്പ് അടുത്ത സമയത്ത് മഴ ശക്തമായതോടെയാണ് കായ്കൾ വ്യാപകമായി കൊഴിയാൻ തുടങ്ങിയത്. ഫെബ്രുവരിയിൽ പൂവിടുന്ന റംബുട്ടാൻ ജൂൺ അവസാനത്തോടെയാണ് വിളവെടുപ്പ് നടത്തുക. എന്നാൽ വിളവെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കെ റംബുട്ടാൻ കായ്കൾ വലിയ തോതിൽ അടർന്നു വീഴുകയാണ്. ഇതോടെ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയ കർഷകർ ദുരിതത്തിലായി. ഇത്തവണ നല്ല കായ് ഫലമായിരുന്നുവെന്നു കർഷകർ പറഞ്ഞു. കിലോഗ്രാമിന് 150 രൂപ വരെ വിലയ്ക്കാണ് റംബുട്ടാൻ കരാർ ഉറപ്പിച്ചത്. എന്നാൽ വാങ്ങിയ തുക തിരികെ നൽകേണ്ട സ്ഥിതിയിലാണ് കർഷകർ. കായ്പൊഴിച്ചിൽ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഇതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. സർക്കാർ ഇടപെട്ട് ഗവേഷണ സ്ഥാപനങ്ങൾ വഴി കായ് കൊഴിയുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.