കാസർകോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർകോഡ് കജംപാടിയിലാണ് സംഭവം.
മധൂർ അറംതോട് സ്വദേശി സന്ദീപ്(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി പവൻ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് കജംപാടിയില്വെച്ചാണ് സന്ദീപിന് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപ് തിങ്കളാഴ്ച മരിച്ചു.
സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന് രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ഇത് സന്ദീപ് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച സന്ദീപ് കജംപാടിയിലേക്ക് എത്തിയ വിവരം അറിഞ്ഞ് റോഡില്‍ കത്തിയുമായി കാത്തുനിന്ന പവന്‍രാജ് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്.
സന്ദീപിന് കഴുത്തില്‍ രണ്ടുതവണ കുത്തേറ്റു. The post യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തിക്കൊന്നു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

