വൈപ്പിനിൽ കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട് വാട്ടർ മെട്രോ; നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം, വിഡിയോ
കൊച്ചി ∙ കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട
വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം.
വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിലാണ് വാട്ടർ മെട്രോ ബോട്ട് ഇടിച്ചത്.
ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണു നിഗമനം.
എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. അപകടത്തിൽ ആർക്കും പരുക്കില്ല.
Also Read
ഹൈക്കോടതി – വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോ ആണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ ഒഴുകിപ്പോയി വാട്ടർ മെട്രോ ഇടിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം.
ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ അടക്കം തകർന്നു. ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവീസ് രണ്ടര മണിക്കൂർ നിർത്തിവച്ചു.
ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

