ന്യൂഡൽഹി ∙ 2024–25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ഇന്നലെ ആദായനികുതി വകുപ്പ് പുറത്തിറക്കി. ഇവ ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

ആദായനികുതി നിയമത്തിലെ 112എ വകുപ്പ് പ്രകാരം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല മൂലധന ലാഭം (ലോങ് ടേം കാപ്പിറ്റൽ ഗെയി‍ൻസ്) വെളിപ്പെടുത്താനും ഈ ഫോമിൽ അവസരമുണ്ട്.

2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിലെ വരുമാനം സംബന്ധിച്ച റിട്ടേൺ ആണ് ഫയൽ ചെയ്യേണ്ടത്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള ഓൺലൈൻ സൗകര്യം തുറക്കുന്നതിനു മുൻപ് തന്നെ സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. യൂട്ടിലിറ്റി: www.incometax.gov.in

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Income Tax Return (ITR) filing for FY 2024-25 has begun. File your ITR-1 (Sahaj) or ITR-4 (Sugam) online by the extended deadline of September 15th.