
നഗരസഭ ‘അടിമാന്തിയ’ കെഎസ്ഇബി മതിൽ ഇടിഞ്ഞുവീണു
കളമശേരി ∙ റോക്ക്വെൽ റോഡിൽ എംഎസ് ജംക്ഷനു സമീപം നഗരസഭ അശാസ്ത്രീയമായ രീതിയിൽ റോഡരികിലെ മണ്ണ് നീക്കം ചെയ്തതിനെത്തുടർന്നു അപകടാവസ്ഥയിലായ കെഎസ്ഇബി സബ്സ്റ്റേഷന്റെ മതിൽ തകർന്നു വീണു. മണ്ണു നീക്കം ചെയ്ത ഭാഗത്ത് 9.5 മീറ്റർ നീളത്തിലാണു മതിൽ ഇടിഞ്ഞത്. മതിൽ പുനർനിർമിക്കാനുള്ള ജോലികൾ ടെൻഡർ ചെയ്തുവെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.
പഴക്കം കൊണ്ട് ദുർബലമായ മതിൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്നു. ഇതിനിടയിലാണു കഴിഞ്ഞ 20ന് നഗരസഭ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണ് നീക്കിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി തടഞ്ഞതിനെത്തുടർന്നു ജോലികൾ നിർത്തിവയ്ക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]