
കോഴിക്കോട് മെത്രാപ്പൊലീത്തയെ സന്ദർശിച്ച് എം.എ.ബേബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ അതിരൂപതയായി ഉയർത്തപ്പെട്ട കോഴിക്കോട് അതിരൂപതയുടെ ആദ്യ മെത്രാപ്പൊലീത്ത ഡോ. വർഗീസ് ചക്കാലക്കലിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സന്ദർശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബും ഒപ്പമുണ്ടായിരുന്നു. ബിഷപ്പ് ഹൗസിലെ സൗഹൃദ സന്ദർശനത്തിൽ മെത്രാപ്പൊലീത്തയ്ക്ക് ഇരുവരും ആശംസ നേർന്നു. സൗഹൃദസംഭാഷണത്തിൽ സമൂഹത്തിലെ മതസൗഹാർദ്ദം, സാമൂഹിക നീതി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.