
മുട്ടാർ പുഴയിൽ എണ്ണപ്പാട പരന്നു; മണ്ണെണ്ണയുടെ ശക്തമായ ദുർഗന്ധവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ മുട്ടാർ പുഴയിൽ കളമശേരി പാലത്തിനു താഴോട്ടു മുട്ടാർപുഴയിൽ വൻതോതിൽ എണ്ണപ്പാട പരന്നു. ഞായർ വൈകിട്ടു മുതൽ പുഴയിൽ എണ്ണപ്പാടയും മണ്ണെണ്ണയുടെ ശക്തമായ ദുർഗന്ധവും അനുഭവപ്പെട്ടതായി സമീപവാസികൾ പറഞ്ഞു. രാവിലെ 7.30ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. സാംപിൾ ബോർഡിന്റെ സെൻട്രൽ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.എണ്ണപ്പാടയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശുചിമുറി മാലിന്യം ടാങ്കറുകളിൽ കൊണ്ടുവന്നു പുഴയിലേക്ക് ഒഴുക്കിയതോ പുഴയുടെ തീരത്തുള്ള സ്ഥാപനങ്ങളിൽ നിന്നു ശുചിമുറി ടാങ്കുകൾ തുറന്നു പുഴയിലേക്ക് ഒഴുക്കിയതോ ഇന്ധന ടാങ്കറുകൾ കഴുകി ഒഴുക്കിയതോ ആകാമെന്നു നാട്ടുകാർ ആരോപിച്ചു. കിൻഫ്ര ഹൈടെക് പാർക്ക്, ഫാക്ട്, ടിസിസി തുടങ്ങിയ സ്ഥാപനങ്ങൾ ശുദ്ധജലത്തിനായി പുഴയുടെ ഈ മേഖലയിൽ നിന്നാണു വെള്ളമെടുക്കുന്നത്.ഒരു മാസം മുൻപ് മുട്ടാർപുഴയിൽ മഞ്ഞുമ്മൽ തീരത്തു മാലിന്യം കലർന്നു വൻതോതിൽ മത്സ്യ നാശം നേരിട്ടിരുന്നു.