
തിരുവനന്തപുരം:പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസർപുറത്തിറക്കി ഇടത് ത്സംഘടന, സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്.മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്.ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്നത്
ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും നേരത്തെ വിവാദമായിരുന്നു.നാളെ കമലാഹസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്
പിണറായിയെ ഇതിഹാസ പുരുഷനാക്കി വരുന്ന ക്തിപൂജയില്ലെന്നാണ്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വിശദീകരണം.. 9 വർഷത്തെ ഇടത് സർക്കാറിന്റെ ഭരണ നേട്ടവും അതിന്റെ നായകനുമാണ് പ്രമേയം. പിണറായി പാർട്ടി സെട്ടറിയായത് മുതലുള്ള വിശേഷങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
ഡോക്യുമെന്ററിയ്ക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കുന്നു. ഡോക്യുമെന്ററി വിവാദമാക്കുന്നതിന് പിറകിൽ സെക്രട്ടറിയേറ്റിലെ സംഘടനാ ശത്രുക്കളാണെന്നും നേതാക്കൾ വിശദീകരിക്കുന്നു, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ചത്ത് പാട്ടും , പൊതുവഴി അടച്ച് കെട്ടി സ്ഥാപിച്ച പിണറായി വിജയന്റെ പ്ലക്സ് ബോർഡും നേരത്തെ വിവാദമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]