നരിവേട്ട സിനിമയെ പ്രശംസിച്ച പോസ്റ്റിട്ടു; ഉണ്ണി മുകുന്ദൻ മാനേജറെ മർദിച്ചതായി പരാതി
കൊച്ചി ∙ നടൻ ഉണ്ണി മുകുന്ദൻ മാനേജറെ മർദിച്ചതായി പരാതി.
നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാലാണ് തന്നെ മർദിച്ചതെന്നാണ് മാനേജറുടെ പരാതി.
കാക്കനാട്ടെ ഫ്ലാറ്റിൽ വച്ചായിരുന്നു മർദനം. പ്രഫഷനൽ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിലാണ് പരാതി നൽകിയത്.
Also Read
വിപിൻ കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഇതിനുശേഷമാകും നടനെതിരെ കേസെടുക്കണമോയെന്ന് തീരുമാനിക്കുക.
വിഷയത്തിൽ പ്രതികരണത്തിനായി ഉണ്ണി മുകുന്ദനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

