
സ്വന്തം ലേഖകൻ
ബെംഗളൂരു: നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമം. യുവാവ് പൊലീസ് പിടിയിൽ. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി ശിവയാണ് (26) അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സിര്‍സിയില്‍ ഒരുമാസമായി ദിവസവേതന തൊഴിലെടുത്തുവരുകയായിരുന്നു ശിവ. വ്യാഴാഴ്ച വൈകീട്ടാണ് മദ്യലഹരിയിലായിരുന്ന ശിവ, അയല്‍വാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് സിര്‍സി ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭീമശങ്കര്‍ പറഞ്ഞു.
ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]