
സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടാഞ്ചേരി∙ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് മുൻഭാഗം തകർന്നു. കോൺക്രീറ്റ് പോസ്റ്റ് മൂന്നായി ഒടിഞ്ഞു. പാണ്ടിക്കുടി ജംക് ഷനിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്ത് വളരെ മിനുസമായ പ്രതലം ആണെന്നതാണ് അപകട കാരണമായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.