
പ്രതീകാത്മക ചിത്രം
പാലക്കാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പാലക്കാട് മലമ്പുഴ എലിവാലിലാണ് വീണ്ടും പുലിയെ കണ്ടത്.
ജനവാസ മേഖലയിൽ നിന്നും പുലി വളർത്തു നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്.
കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വർഷം നാലാം തവണയാണ് കൃഷ്ണൻറെ വീട്ടിൽ പുലിയെത്തുന്നത്. വീട്ടുകാരുടെ കൺമുന്നിൽ വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ സൗരോർജ്ജ വേലിയും തകർന്ന നിലയിലാണ്.
‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഇന്ത്യ’യെന്ന് കമന്റ്, ദാ നേരിട്ട് കാണൂവെന്ന് ഫ്രഞ്ച് യുവാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]